Wednesday, July 13, 2022

Florida fiddlewood or Spiny fiddlewood (Citharexylum spinosum) പാരിജാതം

മലയാളം പേര്: പാരിജാതം 
Common name: Florida fiddlewood or Spiny fiddlewood
Botanical Name: Citharexylum spinosum
Family: Verbenaceae (Verbena family)
Location: Red 2 Green Industrial Science Pvt Ltd
Vallakkunnu, Kalletumkara, Kerala 

പാരിജാതം എന്ന പേരിൽ വേറെയും സസ്യങ്ങളുണ്ട്. ഏറെയും സസ്യവിപണനം ചെയ്യുന്നവരുടെ അറിവുകേടിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. പവിഴമല്ലിയും, ഗന്ധരാജനും ഇതേപേരിൽത്തന്നെ അറിയപ്പെടുന്ന സസ്യങ്ങളാണ്. പുതിയ തലമുറയ്ക്ക് ഇത്തരം സസ്യങ്ങളൊന്നും പരിചിതമേ ആയിരിക്കില്ല. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയാണീ സസ്യം. ദേവവൃക്ഷമായി കരുതി പണ്ടു പലരും ഇത് വീട്ടുമുറ്റത്തു നട്ടു വളർത്തിയിരുന്നു. എന്നാൽ പല വിദേശ സസ്യങ്ങളുടെയും  കടന്നുകയറ്റത്തിൽ നിഷ്ക്കരുണം  വെട്ടിയെറിയപ്പെട്ടവയിൽപ്പെട്ട ഒന്നായി മാറി ഈ സസ്യവും. കീഴോട്ട് തൂങ്ങിക്കിടക്കുന്ന നീളമുള്ള പൂങ്കുലയിൽ നിറയെ ചെറിയ വെളുത്ത പൂക്കളുണ്ടാകും. പൂക്കൾക്ക് ചുറ്റും സദാസമയവും നിറയെ  തേനീച്ചകളുണ്ടാകും. ഇവയ്ക്ക് Stink bugs (Pentatomoidae)ന്റെയും True Bugs (Hemiptera)ന്റെയും ശക്തമായ ആക്രമണം നേരിടുന്നതായി എന്റെ നിരീക്ഷണത്തിൽ കാണാൻ കഴിഞ്ഞു.
  
   വല്ലക്കുന്നിലുള്ള "Red 2 Green Industrial Science Pvt Ltd" എന്ന കമ്പനിയുടെ കോമ്പൗണ്ടിൽ നിന്നും പകർത്തിയതാണീ ചിത്രങ്ങൾ. ഈ കമ്പനിയുടെ ഉടമയായ ശ്രീ. ഷീൻ ആന്റണി ഇങ്ങനെയുള്ള സസ്യങ്ങൾ നട്ടുവളർത്തുന്നതിൽ അതീവതല്പരനാണ്. അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിലുള്ള കല്ലേറ്റുകരയിലെ 'പൈലറ്റ്സ് സ്മിത്ത്' എന്ന സ്ഥാപനത്തിനടുത്തായി  'Green Life' എന്ന പേരിൽ ഒരു പച്ചത്തുരുത്തുതന്നെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്. 

Tree

Flower buds

Flower buds

Bunch of flowers (Inflorescence)

Bunch of flowers (Inflorescence)

Flower buds

Tree Branch

The top surface of a leaf

The underside of a leaf

Attack of stink bug

Attack of stink bug

Attack of  True bug

No comments:

Post a Comment