Common name: Rheed's Caper
Botanical name: Capparis baducca
Family: Capparaceae (Caper family)
Synonyms: Capparis rheedii, Capparis malabaria, Capparis heyneana
Location: Kottanelloor, Thrissur
കാക്കത്തൊണ്ടിയും നീർമാതളവും ഉൾപ്പെടുന്ന കേപ്പർ കുടുംബത്തിലെ ഒരംഗം. നാടോടി(Common Wanderer- Pareronia hippia), ഇരുളൻ നാടോടി(Dark Wanderer- Pareronia ceylanica), പൊട്ടുവെള്ളാട്ടി(Psyche-Leptosia nina), കരീര വെളുമ്പൻ(Ploneer- Belenois aurota), ചിന്നൻ ആൽബട്രോസ്സ് (Ward's Albatross-Appias wardii) എന്നീ ശലഭങ്ങളുടെ ഭക്ഷ്യ സസ്യമാണ്. വടക്കൻ കേരളത്തിൽ ഇവ സുലഭമാണെന്ന് കേൾക്കുന്നു. മധ്യകേരളത്തിൽ അപൂർവ്വമായേ കാണാറുള്ളൂ. ചേർപ്പ് പഞ്ചായത്തിൽ ഈ സസ്യത്തെ നേരത്തെ കണ്ടിട്ടുണ്ട്.