Thursday, April 23, 2020

Indian mango (Mangifera indica) മാങ്ങ

Common Name: Indian mango
Binomial name: Mangifera indica 
Malayalam Name: മാങ്ങ 
Order:  
Family: Anacardiaceae
Genus: Mangifera

   വേനലിന്റെ കയ്പ് മറക്കുവാൻ പ്രകൃതി തന്നിരുന്ന മധുരമായിരുന്നു മാങ്ങാക്കാലം.  മധ്യവേനലവധിയിൽ കുട്ടികൾ ഏറെ നേരം ചിലവഴിച്ചിരുന്നതും മാഞ്ചോടുകളിലായിരുന്നു. എന്നാൽ ഒഴിഞ്ഞു കിടന്നിരുന്ന ഭൂമിയുടെ അളവ് കുറഞ്ഞതോടെ മാവുകളും അപ്രത്യക്ഷമായിത്തുടങ്ങി. കുട്ടികൾ സ്‌ക്രീനുകളുടെ ലോകത്തേക്ക് മാറിയതോടെ മാഞ്ചോടുകളുടെ പ്രസക്തിയും നഷ്ടമായി. നാടൻ ഇനങ്ങളായ മൂവാണ്ടൻ, വട്ടമാങ്ങ, കോമാങ്ങ, നാട്ടുമാങ്ങ, പ്രിയോർ തുടങ്ങിയവയെല്ലാം വല്ലാതങ്ങു കുറഞ്ഞു തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കാർബൈഡും മറ്റും ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകളിൽ മലയാളി തൃപ്തരായിത്തുടങ്ങിയതോടെ മാവുകൾക്കു ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ ആവോ...
ഒരു കഴിഞ്ഞുപോയ മാമ്പഴക്കാലത്തിന്റെ ഓർമ്മയ്ക്ക്...ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും മധുരമേറിയ കാലഘട്ടത്തെ മാമ്പഴക്കാലം എന്ന് പറയാറുണ്ട്. അങ്ങനെയുള്ള ഒരു മാമ്പഴക്കാലത്തെ ഓർത്തെടുക്കുവാൻ ഈ ചിത്രങ്ങൾ  ഉപകരിക്കട്ടെ...












No comments:

Post a Comment