Thursday, April 23, 2020

Peanut butter (Bunchosia armeniaca) പീനട്ട് ബട്ടർ

Common Name: Peanut butter 
Binomial name:  Bunchosia armeniaca 
Malayalam Name: പീനട്ട് ബട്ടർ 
Family: Malpighiaceae
Order: Malpighiales  

തദ്ദേശീമായ  ഫലവൃക്ഷങ്ങളുടെ ക്ഷീണം മുതലെടുത്തു നാട്ടിൽകയറിപ്പറ്റിയ കുറെയധികം പുത്തൻ തലമുറ പഴചെടികളുണ്ട്. മാങ്കോസ്റ്റീൻ, റംബുട്ടാൻ, എലന്ത, സ്റ്റാർ ആപ്പിൾ, പീനട്ട് ബട്ടർ, വെൽവെറ്റ് ആപ്പിൾ, ലെമൺഡ്രോപ്പ് മാങ്കോസ്റ്റീൻ തുടങ്ങി ഇവിടെ ധാരാളം ഉണ്ടാകുന്നതും വല്ലപ്പോഴും ഒന്നോ രണ്ടു പഴങ്ങളുണ്ടാകുന്നതുമായ എത്രയധികം പഴചെടികളാണിപ്പോൾ പലരും നട്ടു വളർത്തുന്നത്. എന്നാലിങ്ങനെ വലിയവിലയും കൊടുത്ത് നട്ടുവളർത്തുന്ന പലതും നിറയെ ഫലങ്ങളുണ്ടായി ആരും ഉപയോഗിക്കാതെ നിന്ന് പോകുന്ന കാഴ്ചകളും വിരളമല്ല. നഴ്‌സറിക്കാരുടെ വാചകമടിയിൽ വീണു നാം നമ്മുടെ ചക്കയേയും മാങ്ങയെയും പുച്ഛത്തോടെ നോക്കിത്തുടങ്ങിയോ? എങ്കിലും ഈ ലോക്ക് ഡൌൺ സമയത്തെങ്കിലും നമ്മുടെ നമ്മുടെ ചക്കയും മാങ്ങയുമൊക്കെ ചിത്രത്തിൽ കാണുന്നത് ഒരു പുത്തൻ തലമുറ പഴചെടിയായ പീനട്ട് ബട്ടർ (Peanut butter - Bunchosia armeniaca) ആണ്.

Fruits 


















No comments:

Post a Comment